ഇനി കൃത്രിമം കാണിച്ച ചിത്രങ്ങളും മനസ്സിലാക്കാം; സാങ്കേതിക വിദ്യയുമായി അഡോബി

adobe

ചിത്രങ്ങളില്‍ എത്ര കൃത്രിമം കാണിച്ചാലും ഇനി മനസ്സിലാക്കാം. അതിനായുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി ഫോട്ടോ എഡിറ്റിങ് സോഫ്റ്റ് വെയര്‍ ഫോട്ടോഷോപ്പിന്റെ നിര്‍മ്മാതാക്കളായ അഡോബി അറിയിച്ചു.

ചിത്രത്തില്‍ പുതുതായി എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ, മാറ്റി വെയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഈ സംവിധാനം വഴി അറിയാം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത എഡിറ്റിങ് വര്‍ക്കുകളും ഇതിലൂടെ കണ്ടെത്താം.

എന്നാല്‍ ഈ സാങ്കേതിക വിദ്യയ്ക്കും പിഴവുകള്‍ സംഭവിക്കാമെന്നും ചിത്രത്തിന്റെ ആധികാരികത പൂര്‍ണമായി ഉറപ്പുവരുത്താന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കില്ലെന്നും അഡോബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അഡോബി ഗവേഷകനായ വ്‌ളാദ് മൊറാറിയമാണ് 14 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ ചിത്രങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ തിരിച്ചറിയാനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. പുതിയ സാങ്കേതിക വിദ്യ പ്രയോഗിക തലത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ് അഡോബി ഇപ്പോള്‍.

Top