കാക്കിക്കുള്ളിലെ കലാകാരന്‍; വീഡിയോ ട്വീറ്റ് ചെയ്ത് ഗായകന്‍ അദ്നാന്‍ സാമി

പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ വൈറലായവര്‍ നിരവധിപേര്‍ ഉണ്ട്. ഇപ്പോഴിതാ ഒരു പോലീസുകാരന്റെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. ഗായകന്‍ അദ്നാന്‍ സാമിയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബജ്റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിനുവേണ്ടി അദ്നാന്‍ സാമി പാടിയ ഭര്‍ തോ ജോലീ മേരീ എന്ന ഗാനമാലപിക്കുന്ന പോലീസുകാരനെ കണ്ട് ‘ഒന്നാന്തരം’ എന്നും അദ്നന്‍ സാമി കമന്റ് ചെയ്തിട്ടുണ്ട്.

ജോലിയുടെ ഇടവേളയില്‍ സഹപ്രവര്‍ത്തകര്‍ക്കായി താളം പിടിച്ച് പാട്ടുപാടി കൊടുക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. കൈകള്‍ കൊണ്ട് താളം പിടിച്ചാണ് പാട്ട്.

Top