എ.ഡി.എം.കെ നേതാവ് ദിനകരന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ttv-dinakaran

ചെന്നൈ: എ.ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായി കൂടിക്കാഴ്ച നടത്തി.

മൂന്ന് എംഎല്‍എമാരും ഏഴ് എംപിമാരും ദിനകരനോടൊപ്പം ഗവര്‍ണറെ കണ്ടു.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനകരന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിക്ക് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരുടെ കത്തിന്‍മേല്‍ നടപടി വേണമെന്നും ദിനകരന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

20 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ദിനകരന്‍ പക്ഷത്തിന്റെ വാദം.

അതേസമയം, പളനിസ്വാമി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ 111 പേര്‍ പങ്കെടുത്തിരുന്നു.

234 അംഗ സഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് 134 എംഎല്‍എമാരാണുള്ളത്.

Top