Admitted in ICU after delivery, woman ‘raped’ in private hospital in Haryana

ജാജ്ജര്‍: ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലെ ഒരു ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടു. ശനിയാഴ്ച്ച ഒരു സ്വാകാര്യ ആസ്പത്രിയിലാണ് 22 കാരിയായ യുവതിക്ക് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. ആസ്പത്രിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയുടെ ചിത്രം ആസ്പത്രിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സംശയകരമായ സാഹചര്യത്തില്‍ പുലര്‍ച്ചെ 3 മണിയോടെ ആസ്പത്രിയിലേക്ക് വെര്‍ണ കാറില്‍ ഒരാള്‍ വന്നിറങ്ങുന്നതും നേരെ ഐ.സി.യുവിലേക്ക പോവുന്നതും എതാനും സമയത്തിന് ശേഷം ആസ്പത്രി വിടുന്നതുമായുള്ള ദൃശ്യങ്ങളാണ് ആസ്പത്രിയിലെ ക്യാമറകളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്.

പ്രതിയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിയുടെ ചിത്രം പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ മറ്റിടങ്ങളിലെ സി.സി.ടി.വി ക്യമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പോലീസ് അറയിച്ചു.

Top