പരാജയം അംഗീകരിക്കുന്നു -കൃഷ്ണകുമാര്‍

തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നുവെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ കൃഷ്ണകുമാര്‍.

കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും വളരെ നല്ല അനുഭവങ്ങളാണ് തിരഞ്ഞെടുപ്പ് തന്നത് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. നിയുക്ത തിരുവനന്തപുരം എം.എല്‍.എ ആന്റണി രാജുവിനും പിണറായി വിജയന്‍ മന്ത്രിസഭയും അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തു.

Top