തമിഴ്‌നാട്ടില്‍ തിയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും പ്രവേശന നിയന്ത്രണം ഒഴിവാക്കി. മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാല്‍ നിയന്ത്രണം നീക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിജയുടെ മാസ്റ്റര്‍ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

Top