പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം; എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ മാനേജ്മെന്റുകളുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരേയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ വിഷയം നേരത്തെ തന്നെ കോടതി പരിഗണിച്ച് ഒരു തീര്‍പ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2004ല്‍ തന്നെ സമാനമായ ഒരു ആവശ്യം ഉയര്‍ന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

 

 

Top