ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ അനുമതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചുറ്റമ്പലത്തില്‍ പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാന്‍ അനുവദിക്കും. ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം നടത്താം.

ഗുരുവായൂര്‍ നഗരസഭയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെ എത്തിയ സാഹചര്യത്തിലാണ് തീരുമാനം. ടിപിആര്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പ്രവേശനത്തിന് അനുമതിയില്ലായിരുന്നു.

Top