കള്ളക്കേസ്; യുവാവിന് വൈൽഡ് ലൈഫ് വാർഡന്റെ അക്കൗണ്ടിൽ നിന്ന് സമാശ്വാസ സഹായം

ഇടുക്കി: ഇടുക്കി കിഴുകാനത്തെ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സമാശ്വാസ സഹായം നൽകി വനം വകുപ്പ്. 5000 രൂപയാണ് സരുണിന് വനം വകുപ്പ് കൈമാറിയത്. നിരാഹാരം കിടന്ന സരുണിന്റെ മാതാപിതാക്കളുടെ ചികിത്സക്കെന്ന് പറഞ്ഞാണ് പണം നൽകിയത്.

സംയുക്ത സമര സമിതി നേതാവിന്റെ അകൗണ്ടിലേയ്ക്കാണ് പണം അയച്ചത്. കേസിൽ നടപടി നേരിട്ട മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയുടെ സ്വകാര്യ അകൗണ്ടിൽ നിന്നാണ് പണമെത്തിയത്. ഇത് തിരിച്ചറിഞ്ഞതോടെ പണം മടക്കി നൽകി. എന്നാൽ പണം എത്തിയത് ഔദ്യോഗിക സഹായമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

Top