അട്ടപ്പാടി പുതൂരില്‍ ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു

deadbody

പാലക്കാട്: അട്ടപ്പാടി പുതൂരില്‍ ആദിവാസി യുവാവ് പനിമൂലം ചികിത്സ കിട്ടാതെ മരിച്ചു. തച്ചംപടി ഊരിലെ മസണന്റെ മകന്‍ മണിയാണ് (21) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളെജ് വിദ്യാര്‍ഥിയാണ് മണി.

ഹോസ്റ്റലില്‍ നിന്ന് ഈ മാസം രണ്ടിന് വീട്ടിലെത്തിയ മണി ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി അന്നു തന്നെ വീട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ ചികിത്സ ഉണ്ടായില്ല. ആരോ മന്ത്രവാദം ചെയ്തതാണെന്ന വിശ്വാസത്തിലാണു വീട്ടുകാര്‍.

കോഴിക്കോട് നിന്ന് മണിയെ വീട്ടുകാര്‍ തന്നെയാണ് അട്ടപ്പാടിയിലേക്കു കൊണ്ടുവന്നത്. റോഡരികിലുള്ള മണിയുടെ ഊരില്‍നിന്നു പുതൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കു രണ്ടു കിലോമീറ്ററും കോട്ടത്തറ ട്രൈബല്‍ സ്‌പെഷല്‍റ്റി ആശുപത്രിയിലേക്ക് ഏഴ് കിലോമീറ്ററും ദൂരമേയുള്ളൂ.

Top