ആദിവാസികളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് വയനാട് മത്സരിക്കുമെന്ന് ഗോത്ര

WAYANADU

കല്‍പ്പറ്റ: ഇത്തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അറിയിച്ച് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര. ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിന് ഗോത്ര ഒരുങ്ങുന്നത്.

വനാവകാശനിയമം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ഗോത്ര ആരോപിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ആദിവാസികളെ അവഗണിക്കുകയാണ്. വയനാട്ടില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും, ഗോത്ര വ്യക്തമാക്കി.

Top