Yogi Adityanath pushes for talks to resolve Ram Mandir issue

yogi

ലഖ്‌നൗ: രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യോഗി ആദിത്യനാഥ്. ആര്‍എസ്എസ് മുഖപത്രമായ പഞ്ചജന്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി തലത്തിലുള്ള ഏത് ചര്‍ച്ചയ്ക്കും താനും തന്റെ ഗവണ്‍മെന്റും തയ്യാറാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മാംസാഹാരം നിര്‍ബന്ധപൂര്‍വം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും ഉയര്‍ന്ന പ്രതിഷേധങ്ങളെക്കുറിച്ചും യോഗി പ്രതികരിച്ചു.

യാഥാര്‍ത്ഥ്യം പരിശോധിക്കുകയാണെങ്കില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് സസ്യാഹാരമാണെന്ന് യോഗി പറഞ്ഞു. എന്നാല്‍ നിര്‍ബന്ധിച്ച് ഒരു കാര്യവും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ല. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടികള്‍. ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണം. എന്നാല്‍ അതിന് ഒരു പരിധിയുണ്ടെന്നും യോഗി പറഞ്ഞു.

Top