സുശാന്ത് കേസില്‍ തന്നെ ബന്ധപ്പെടുത്തുന്നത് നീചമായ രാഷ്ട്രീയം; ആദിത്യ താക്കറെ

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കേസില്‍ തന്നെ ബന്ധപ്പെടുത്താനുള്ള ശ്രമം നീചമായ രാഷ്ട്രീയമാണെന്ന് മന്ത്രി ആദിത്യ താക്കറെ. സര്‍ക്കാരിന്റെ ജനപ്രീതിയില്‍ അസൂയ പൂണ്ടവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.

അതിനിടെ, ബിഹാര്‍ സര്‍ക്കാരിന്റെ സിബിഐ അന്വേഷണ പ്രഖ്യാപനത്തിനെതിരെ മഹാ വികാസ് അഘാഡി നേതാക്കള്‍ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എങ്ങനെയാണ് ബിഹാര്‍ സര്‍ക്കാരിന്റെ പരിധിയില്‍ വരികയെന്ന് എന്ന് എന്‍സിപി വക്താവ് നവാബ് മാലിക് ചോദിച്ചു.

കോവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി ഭരണപരാജയങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. നിതീഷ്‌കുമാറിന്റെ ജെഡി(യു) ബിജെപിയുമായി ചേര്‍ന്ന് ഭരണഘടനാ സമ്പ്രദായങ്ങളെയും ജനാധിപത്യ രീതികളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു.

Top