Aditya Pancholi gets one year jail in 2005 assault case

മുംബൈ: ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. അയല്‍വാസിയെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. 12 വര്‍ഷം പഴക്കമുള്ള കേസിലാണ് നടനെ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷിച്ചിരിക്കുന്നത്.

അപ്പീല്‍ പോകുന്നതിനായി കോടതി ആദിത്യക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

അയല്‍വാസിയായ പ്രതിക് പര്‍സാനിയെ വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചോളി വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

Top