ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഗുജറാത്തില്‍ 3500 കോടിയുടെ പദ്ധതിയുമായി രംഗത്ത്.

ഗാന്ധിനഗര്‍: ആദിത്യ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഗുജറാത്തില്‍ 3500 കോടിയുടെ പദ്ധതിയുമായി രംഗത്ത്. ഗുജറാത്തിലെ കച്ചില്‍ ഏറ്റവും വലിയ അലുമിനിയം ഉത്പാദന-പുനരുല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതിയിലാണ്‌ ആദിത്യ ബിര്‍ള നിക്ഷേപം നടത്തുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 2,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 1.50 ലക്ഷം ടണ്‍ അലുമിനിയം ഉത്പാദനം തുടങ്ങാനാണ് പദ്ധതി. മൂന്നു ഘട്ടങ്ങളിലായി 3 ലക്ഷം ടണ്‍ ടി പി എ ഉത്പാദനശേഷിയുള്ള അലുമിനിയം റീസൈക്കിള്‍ പ്ലാന്‍ുകളും സ്ഥാപിക്കും. രണ്ട് പ്ലാന്റുകളിലുമായി ഏകദേശം 3,000 പേര്‍ക്കാണ് തൊഴില്‍ സാധ്യതയുള്ളത്.

വ്യവസായ സെക്രട്ടറി എം.കെ.ദാസിന് ഹിന്‍ഡാല്‍കോ മാനേജിംഗ് ഡയറക്ടര്‍ സതീഷ് പായി, മുഖ്യമന്ത്രി വിജയ് രൂപാനിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം കൈമാറി.

Top