‘ഭൂമി’ യിലെ പ്രകടനം ; അതിഥി റാവുവിന് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡ്

adity-actress

ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹയായി അതിഥി റാവു. ഭൂമി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അതിഥിക്ക് അവാര്‍ഡ് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരമല്ലിത്.

മുംബൈയിലുള്ള ദാദാ സാഹിബ് ഫാല്‍ക്കെ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കുന്നതാണ് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡ്. ഏപ്രില്‍ 21 ന് മുംബൈയിലെ സെന്റ് ആന്‍ഡ്രൂസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് താരത്തിന് പുരസ്‌കാരം സമ്മാനിക്കുന്നത്.

അതിഥിയെ കൂടാതെ, അനുഷ്‌ക, രണ്‍വീര്‍ സിങ് എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. നിര്‍മ്മാതാവ് എന്ന നിലയ്ക്കാണ് അനുഷ്‌കയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്‍എച്ച് 10, ഫിലൗരി, പാരി തുടങ്ങിയ ചിത്രങ്ങള്‍ അനുഷ്‌ക തന്നെ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ചിത്രങ്ങളാണ്. ഷാരൂഖ് ഖാന്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ് ബാജ്‌പേയ്, ഹുമ ഖുറേഷി എന്നിവരും ഈ പുരസ്‌കാരത്തിന് മുന്‍പ് അര്‍ഹരായിട്ടുണ്ട്.

Top