മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തില്‍ അതിഥി റാവു പാര്‍വതിയാകുന്നു

ണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിലെ അതിഥി റാവുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പാര്‍വതി എന്ന കഥാപാത്രമായാണ് അതിഥി എത്തുന്നത്. മണിരത്‌നത്തിന്റെ കാട്ര് വെളിയിടൈ എന്ന ചിത്രത്തിലും അതിഥി അഭിനയിച്ചിരുന്നു.

അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്‌യും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Top