നിവിന്റെ നായികയായി അദിതി ബാലന്‍; ‘പടവെട്ട്’ ചിത്രീകരണം ഈ മാസം ഇരുപതിന് ആരംഭിക്കും

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘പടവെട്ടി’ല്‍ നായികയായി എത്തുന്നത് അദിതി ബാലന്‍. അരുവി എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി നിവിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദിതിയുടെ രണ്ടാമത്തെ ചിത്രമാകും പടവെട്ട്. ഈ മാസം 20 ഓടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൂര്‍ണ്ണമായും കണ്ണൂരിലായിരിക്കും ചിത്രീകരിക്കുക.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയാണ് പടവെട്ട്. നാടക, പരസ്യ ചിത്ര സംവിധായകനായ ലിജു കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്നത്.’96’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗാനങ്ങള്‍ അന്‍വര്‍ അലിയും എഡിറ്റിങ് ഷഫീക് മുഹമ്മദ് അലിയുമാണ് നിര്‍വ്വഹിക്കുന്നത്.

Top