ചെല്ലാനത്തെ അവസ്ഥകളുടെ ഓർമ്മപ്പെടുത്തലുമായി മ്യൂസിക് ആൽബം അടിത്തട്ട്

മൂഹത്തിൽ ഏറെ ചർച്ചാ വിഷയമായി മാറിയ ചെല്ലാനം സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ മ്യൂസിക് ആൽബം അടിത്തട്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു. കടൽഭിത്തി നിർമ്മിക്കാത്ത കാരണത്താൽ അല്ലാതെ കടലോര നിവാസികളുടെ വീടുകൾ നഷ്ടപ്പെട്ടതും പാവങ്ങളായ ആളുകളുടെ ജീവിതങ്ങൾ കണ്ണീരിൽ ആണ്ടതും ഇന്നും ഇന്നും അവസാനിക്കാത്ത, ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കേരള സമൂഹത്തിലെ പ്രധാന വിഷയങ്ങളിൽ ഒന്നാണ്. അത്തരത്തിലുള്ള ഒരു വിഷയം തിരഞ്ഞെടുത്ത് സമൂഹത്തോടുള്ള തങ്ങളുടെ സ്നേഹവും, തിരിച്ചറിവുകളും ഓർമ്മപ്പെടുത്തലുകളുമായി ഒരു കൂട്ടം ചെറുപ്പക്കാർ അണിയിച്ചൊരുക്കിയ മ്യൂസിക് ആൽബം ആണ് ‘അടിത്തട്ട്’.

മോബിൻ മോഹൻ സംവിധാനവും ഗാനരചനയും, സംഗീതവും നിർവഹിച്ച ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ ആർജിവി ആണ്.ബിനു വി കണ്ണൻ ആണ് നിർമാണം. ചായാഗ്രഹണം അനന്തു എൽദോ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.എഡിറ്റിംഗ് അനന്തു.

Top