പ്രണവിന് പരുക്കേറ്റതിനെ തുടര്‍ന്ന് ‘ആദി’യുടെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Aadhi film

പ്രണവ് മോഹന്‍ലാലിന് പരുക്കു പറ്റിയതിനെ തുടര്‍ന്ന് ‘ആദി’യുടെ ഷൂട്ടിങ്ങ് നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ട്.

സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായിട്ടാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്ക്ക് പരുക്കേറ്റതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി.

പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും, പ്രണവ് ഇപ്പോള്‍ വിശ്രമത്തിലാണെന്നും, പരുക്ക് ഭേദമായ ശേഷം ഷൂട്ടിങ് പുനരാരംഭിക്കുവെന്നും ജീത്തു ജോസഫ് പറഞ്ഞു.

Top