ആദിപുരുഷിന്റെ എച്ച്ഡി പ്രിന്റ് ലീക്കായി; ഒടിടി റിലീസ് പ്രതിസന്ധിയില്‍

പ്രഭാസിനെ നായകനായി ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ് ‘ എന്ന ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് ചോര്‍ന്നു. ആഗസ്റ്റില്‍ ചിത്രം ഒടിടിയില്‍ റിലീസിനെത്തുന്നതിനു മുന്‍പാണ് പതിപ്പ് പുറത്തായത്. പൈററ്റഡ് സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ സിനിമയുടെ രംഗങ്ങളും വ്യാപകമായി പ്രചരിക്കുന്നു. ചിത്രം എങ്ങനെ ചോര്‍ന്നെന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതെക്കുറിച്ച് അണിയറപ്രവര്‍ത്തകരും പ്രതികരിച്ചിട്ടില്ല. വലിയ തുകയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എച്ച്ഡി പതിപ്പ് ചോര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ജൂണ്‍ 13 നാണ് ആദിപുരുഷ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പതിനഞ്ചോളം ദിവസം പിന്നിടുമ്പോള്‍ 450 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. 700 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. ടി സീരീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രഭാസിനു പുറമേ കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Top