‘അടിപൊളി ധമാക്ക’യുമായി ഒമര്‍ ലുലുവിന്റെ ‘ധമാക്ക’; ടൈറ്റില്‍ സോംഗ് പുറത്ത്

നിക്കി ഗല്‍റാണിയും അരുണ്‍കുമാറും നായികാ നായകന്മാരാകുന്ന ചിത്രം ‘ധമാക്ക’യുടെ ടൈറ്റില്‍ സോംഗ് പുറത്തെത്തി. അക്ബര്‍ ഖാന്‍, സയനോര ഫിലിപ്പ്, നന്ദ, സ്വേത അശോക് എന്നിവര്‍ പാടിയിരിക്കുന്ന ‘അടിപൊളി ധമാക്ക’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധമാക്ക’യുടെ കഥയും സംവിധായകന്റേത് തന്നെയാണ്. മുകേഷ്, ഉര്‍വ്വശി, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സലിംകുമാര്‍, ഇന്നസെന്റ്, സാബുമോന്‍, ഇടവേള ബാബു, നൂറിന്‍ ഷെറീഫ്, ശാലിന്‍ സോയ, നേഹ സക്സേന തുടങ്ങിയവര്‍ ചത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ജനുവരി രണ്ടിന് പ്രദര്‍ശനത്തിനെത്തും.

Top