അടിമാലിയിൽ ഒരുകോടി വിലയുടെ ഹാഷിഷുമായി രണ്ട് പേരെ റവന്യൂ ഇന്റലിജൻസ് പിടികൂടി

അടിമാലി: അടിമാലിയിൽ ഒരുകോടി വില മതിക്കുന്ന അഞ്ചു കിലോ ഹാഷിഷുമായി രണ്ട് പേരെ റവന്യൂ ഇന്റലിജൻസ് പിടികൂടി. അടിമാലി പൊന്നപ്പാല കരീം,​ കൊന്നത്തടി പാരിപ്ര സുരേന്ദ്രൻ എന്നിവരെയാണ് ‌ഡി.ആർ.ഐയുടെ കൊച്ചി യൂണിറ്റ് പിടികൂടിയത്.

കരീമിന്റെ അടിമാലിയിലെ വീട്ടിൽ ഓരോ കിലയുടെ അഞ്ചു പായ്ക്കറ്റുകളിലായാണ് ഹാഷിഷ് സൂക്ഷിച്ചിരുന്നത്. ഡി.ആർ.ഐയും പൊലീസും ഇരുവരുടേയും വീടുകളിൽ പരിശോധന നടത്തി വരികയാണ്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്നു തന്നെ കൊച്ചിയിലേക്ക് കൊണ്ടുപോവും.

Top