‘തൊപ്പി ചിത്രം’ പങ്കുവച്ച് ആദിലിന്റെ സൈക്കളോജിക്കല്‍ മൂവ്

മൂത്ത സഹോദരങ്ങളുടെ വിവാഹത്തിനു തന്നെ ഇളയവരുടെ വിവാഹക്കാര്യം തിരക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അപ്പോള്‍ മൂത്തയാള്‍ നിക്കെ ഇളവര്‍ കല്ല്യാണം കഴിച്ചാല്‍ പറയുകയും വേണ്ട. ചോദ്യങ്ങളിലെ മുനയ്ക്ക് അല്പം കൂടി മൂര്‍ച്ച കൂടും. ഇതിനെ എങ്ങനെ മറികടക്കാമെന്ന് കാണിച്ചു തന്നിരിക്കുകയാണ് നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം.

‘എന്റെ ഇളയ സഹോദരന്റെ വിവാഹത്തിനുള്ള എന്റെ അതിജീവന തൊപ്പി…അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോജിക്കല്‍ മൂവ്’ എന്ന തലക്കെട്ടോടെ ആദില്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു തൊപ്പി ധരിച്ച് കുനിഞ്ഞു നില്‍ക്കുന്ന ചിത്രം. ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോള്‍ കെട്ടുന്നില്ല .. എന്നാണ് തൊപ്പിയില്‍ എഴുതിയിരിക്കുന്നത്.

അനിയന്റെ കല്ല്യാണത്തിന് തന്റെ കാര്യം അന്വേഷിക്കാന്‍ വരുന്നവര്‍ക്ക് മുന്‍കൂറായി മറുപടി പറഞ്ഞിരിക്കുകയാണ് തൊപ്പി ചിത്രത്തിലൂടെ താരം. സ്വന്തം ഐഡിയ തൊപ്പിയില്‍ ഡിസൈന്‍ ചെയ്തു തന്ന ഡിസൈനര്‍ സുഹൃത്ത് അനുഷയ്ക്ക് താരം നന്ദി പറയുന്നുമുണ്ട്. നടിമാരായ അഞ്ജു കുര്യന്‍, ദുര്‍ഗ കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തിനു കമന്റുകളുമായി എത്തിയിട്ടുണ്ട്.

Top