പ്രമുഖ ബ്രാന്‍ഡായ അഡിഡാസിന്റെ വ്യാജപതിപ്പുകള്‍ വന്‍ തോതില്‍ വില്‍പ്പനയ്ക്ക്‌

ഷാര്‍ജ : പ്രമുഖ ബ്രാന്‍ഡായ അഡിഡാസിന്റെ വ്യാജപതിപ്പുകള്‍ ഷാര്‍ജയില്‍ വന്‍ തോതില്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.

അഡിഡാസിന്റെ 2,00, 4,780 ദിര്‍ഹം വിലവരുന്ന വ്യാജ ഉത്പന്നങ്ങളാണ് ഷാര്‍ജ എക്കണോമിക്ക് ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ടമെന്റ് (എസ്.ഇ.ഡി.സി.) അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നത്.

എമിറേറ്റിലെ കടകളിലും ഗോഡൗണുകളിലുമായി നടത്തിയ തിരച്ചിലിലാണ് വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

സ്‌പോര്‍ട്‌സ് ഷൂ, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരു ലക്ഷത്തോളം വ്യാജ ഉത്പന്നങ്ങളാണ് റെയിഡിലൂടെ കണ്ടെത്തിയത്.

മൊത്തം 100, 539 വ്യാജ ഉത്പന്നങ്ങളാണ് റെയ്ഡില്‍ കണ്ടെത്തിയതെന്ന് എസ്.ഇ.ഡി.സി.യുടെ വാണിജ്യ നിയന്ത്രണ സംരക്ഷണവകുപ്പ് ഉപ ഡയറക്ടര്‍ സലിം അല്‍ സുവൈദി പറഞ്ഞു.

അന്താരാഷ്ട്ര ബ്രാന്‍ഡുകളെ വഞ്ചിക്കുന്ന ഇത്തരം വാണിജ്യ തന്ത്രങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top