ഉസ്മാന്‍ നമ്മക്ക് ഡോണാണ്’; മിഥുന്‍ മാനുവലിന്റെ പുതിയ ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി

സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി, ഇടി, വെടി’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അല്ലല്ല..ല്ലല്ല…ഉബൈദേ….ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ എന്ന ഇടിവെട്ട് പാട്ടാണ് പുറത്തിറങ്ങിയത്. മിഥുന്‍ മാനുവലിന്റെ കൂടെ അബു വളയംകുളം, അനീഷ് വികടന്‍, വിഷ്ണു ഭരതന്‍ എന്നിവരാണ് ഗാനത്തില്‍ അങിനയിക്കുന്നത്. ഫാസ്റ്റ് മോഡിലുള്ള ഗാനം ഇതിനോടകം തന്നെ ഹിറ്റ് ട്രാക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഭരതനാണ്. സൂരജ് എസ് കുറുപ്പാണ് വരികളും ഗാനത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിദ്യാശങ്കര്‍ പി.എസ്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Top