അപ്പാനി ശരത് നായകനാകുന്ന ‘ആദിവാസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

വാവ സുരേഷാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ഏരിസിന്റെ ബാനറില്‍ കവിയും സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന് വിജീഷ് മണിയാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

‘മധു’വിന്റെ ഭാഷയില്‍ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുകേശ്,സംഗീതം-രതീഷ് വേഗഎഡിറ്റിംഗ്-ബി ലെനിന്‍,സൗണ്ട് ഡിസൈന്‍-ഗണേഷ് മാരാര്‍,സംഭാഷണം- ഗാനരചന-ചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍,പ്രൊജക്റ്റ് ഡിസൈനര്‍-ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, ആര്‍ട്ട്-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,കോസ്റ്റും- ബിസി ബേബി ജോണ്‍,

 

Top