ആദി സംവിധാനം ചെയ്യുന്ന ചിത്രം ‘പന്ത്’ ; ടീസര്‍ പുറത്തുവിട്ടു

ന്റെ മകളെ നായികയാക്കി സംവിധായകന്‍ ആദി സംവിധാനം ചെയ്യുന്ന ചിത്രം പന്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ചിത്രം ജനുവരി 11ന് തീയേറ്ററുകളില്‍ എത്തും.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

വിനീത്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍ , ജയകൃഷ്ണന്‍, കിരണ്‍, പ്രസാദ് കണ്ണന്‍, മുന്ന അഞ്ജലി, സ്‌നേഹ, നിലമ്പൂര്‍ ഐഷാ, ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അപ്പോജി ഫിലിംസിന്റെ ബാനറില്‍, ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആദിയാണ്. സംഗീതം ഇഷാന്‍ ദേവ്.

Top