ഇസഡ് പ്ലസ് സുരക്ഷ തേടി അദര്‍ പുനെവാല കോടതിയില്‍

ന്യൂഡല്‍ഹി: സുരക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ കോടതിയെ സമീപിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദര്‍ പുനെവാല കോടതിയെ സമീപിച്ചത്. കൊവിഡ് വാക്‌സിനായി ഉന്നത രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടെന്നാണ് അദര്‍ പുനെവാല പറയുന്നത്.

വാക്‌സീന്‍ ഡിമാന്റ് കൂടിയതോടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അദര്‍ പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു. നിലവില്‍ ലണ്ടനിലാണ് പൂനെവാല ഉള്ളത്. ഭീഷണിയെ തുടര്‍ന്നാണ് പുനെവാല ലണ്ടനിലേക്ക് മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുബൈ ഹൈക്കോടതിയിലാണ് അഭിഭാഷകന്‍ വഴി പൂനെവാല ഹര്‍ജി നല്‍കിയത്. ജീവനു പോലും ഭീഷണിയാകുന്ന തരത്തിലേക്കാണ് സുരക്ഷാ സാഹചര്യങ്ങള്‍ പോകുന്നത്. സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അത് കോടതി മേല്‍നോട്ടത്തില്‍ തന്നെ ആകണമെന്നും ആണ് ആവശ്യം.

 

Top