എഡിജിപിയുടെ ഔദ്യോഗിക വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട: എഡിജിപി എസ്. ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പന്തളം പറന്തളത്ത് മല്ലശ്ശേരി വീട്ടില്‍ പദ്മകുമാറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിക്കായിരുന്നു അപകടം.

നടന്നുപോവുകയായിരുന്ന പദ്മകുമാറിനെ എ.ഡി.ജി.പി.യുടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ എ.ഡി.ജി.പി. തന്നെ വാഹനത്തില്‍ കയറ്റി അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

Top