എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയിലേക്ക്‌

gavaskar

കൊച്ചി: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ കോടതിയെ സമീപിച്ചത്.

എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌കര്‍ക്കെതിരെ കേസെടുത്തത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു. താന്‍ പരാതി നല്‍കിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top