എഡിജിപി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ അപേക്ഷിച്ചു

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്കി. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് നിലവില്‍ അദ്ദേഹം. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് പോകുന്നതിനാണ് സാഖറെ ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുക. ഇടത് സര്‍ക്കാരിന്റെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളാരാണ് വിജയ് സാഖറെ.

സമീപകാലത്തെ വിവാദ വിഷയങ്ങളിലും കേസുകളിലും അന്വേഷത്തിന് മേല്‍നോട്ടം വഹിച്ച് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഉദ്യോഗസ്ഥനാണ് വിജയ് സാഖറെ. തൃശൂര്‍ എസ്പി അനൂപ് കുരുവിള ജോണും കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Top