ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി

കണ്ണൂര്‍: ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി.

പേഴ്‌സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്. ജനപ്രതിനിധികളും ജഡ്ജിമാരും പോലും സെക്യൂരിറ്റിക്കായി പൊലീസിനെ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം മണ്ഡലത്തില്‍ പോകാന്‍ ജനപ്രതിനിധികള്‍ക്ക് പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമെന്താണെന്നും തച്ചങ്കരി ചോദിച്ചു.

പൊലീസുകാരെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണ് പലരും കാണുന്നത്. ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പൊലീസിനെ ഉപയോഗപ്പെടുത്തുകയാണ്.

ഇതുകാരണം സര്‍ക്കാരിനു കോടികളാണു നഷ്ടപ്പെടുന്നത്. ഇത്തരം പിഎസ്ഒകള്‍ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ചരിത്രം കേട്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള ദുരുപയോഗം സര്‍ക്കാരിനു വലിയ വെല്ലുവിളിയാണെന്നും ,സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും തച്ചങ്കരി വ്യക്തമാക്കി.

Top