Adgp sandhya’s police conference at Munnar hill station while the capital burning

മൂന്നാർ:ലോ അക്കാദമി പ്രശ്നവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ലാത്തിചാർജ്ജും ആക്രമണങ്ങളും നടക്കുമ്പോൾ മൂന്നാറിന്റെ തണുപ്പിൽ സോണൽ എഡിജിപിയുടെ പൊലീസ് കോൺഫറൻസ്.

സൗത്ത് സോൺ എഡിജിപി ബി.സന്ധ്യയാണ് പതിവിൽ നിന്നും വിഭിന്നമായി സോണിലെ ഉദ്യോഗസ്ഥരുടെ യോഗം മൂന്നാറിൽ വിളിച്ച് ചേർത്തത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പൊലീസ് ജില്ലകളിലെ എസ്പിമാരും സിറ്റി പൊലീസ് കമ്മീഷണർമാർ ,ഡെപ്യൂട്ടി കമ്മീഷണർമാർ തിരുവനന്തപുരം, എറണാകുളം റേഞ്ച് ഐജിമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്.

തലസ്ഥാനത്തെ സംഘർഷത്തിന്റെ പശ്ചാതലത്തിൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമും ഡെപ്യൂട്ടി കമ്മീഷണർ അരുളും യോഗത്തിൽ പങ്കെടുത്തില്ല.

സാധാരണ തലസ്ഥാനത്തും കൊച്ചിയിലുമൊക്കെ ചേരുന്ന യോഗമാണ് മൂന്നാറിലേക്ക് ഇത്തവണ മാറ്റിയത്.

ലോ അക്കാദമി സമരം രൂക്ഷമായി തുടരുകയും സർക്കാർ തന്നെ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യം അറിഞ്ഞിട്ടും എന്തിന് വേണ്ടിയാണ് മൂന്നാറിൽ സൗത്ത് സോണിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതെന്നത് വ്യാപകമായ ചർച്ചയായിട്ടുണ്ട്.

ബി ജെ പി ബുധനാഴ്ച ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉച്ചയോടെ യോഗം അവസാനിപ്പിച്ച് എഡിജിപിയും തലസ്ഥാനത്തേക്ക് മടങ്ങിയിരുന്നു.

Top