നിലവില്‍ അന്വേഷിക്കുന്നത് മോന്‍സണിനെതിരായ മൂന്ന് കേസുകളെന്ന് എഡിജിപി

കൊച്ചി: മോന്‍സനെതിരെ നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. മോന്‍സന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും എഡിജിപി വ്യക്തമാക്കി.

അതേസമയം മോന്‍സനെതിരായ അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് ആര്‍ക്കിയോളജി വകുപ്പിന്റെ സഹായം തേടുന്നു. മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും. ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോലയും പരിശോധിക്കും.  പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനാന്‍ കൂടിയാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്.

അതേസമയം വിശദമായ മൊഴിയെടുപ്പിനും പരിശോധനകള്‍ക്കുമായി മോന്‍സനെ കലൂരില്‍ വീട്ടിലെത്തിച്ചു. എഡിജിപി ശ്രീജിത്ത് അല്‍പസമയത്തിനകം ഇവിടെയെത്തി മോന്‍സനെ ചോദ്യം ചെയ്യും.

 

Top