ADGP Report in Solar Commission

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പേഴ്‌സണല്‍ സ്റ്റാഫുമാരുടെ ഫോണില്‍ നിന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരെ വിളിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍. സോളാര്‍ കമ്മിഷന് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് എഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പന് സരിതയുമായി ക്രിമിനല്‍ ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഹേമചന്ദ്രന്‍ പറഞ്ഞു.

സരിതയും ജോപ്പനും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. സരിതയുമായി ഫോണില്‍ ബന്ധപ്പെട്ട നിരവധി പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായതിനാല്‍ ഫോണ്‍ രേഖകള്‍ സംഭാഷണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാനായില്ലെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

Top