രാഹുൽ ​ഗാന്ധിയുടെ ഓഫീസിൽ ‘എസ്എഫ്ഐക്കാർ അഴിഞ്ഞാടി; തടയാൻ പൊലീസിനു സാധിച്ചില്ല: റിപ്പോർട്ട്

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമിക്കുന്നതു തടയുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും നിയമത്തെ വെല്ലുവിളിച്ചാണ് എസ്എഫ്ഐക്കാർ അഴിഞ്ഞാടിയെന്നും എ‍ഡിജിപി മനോജ് ഏബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകി. സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുൻകൂട്ടി അറിയിച്ചിട്ടും അക്രമം തടയാൻ പൊലീസിനു കഴിഞ്ഞില്ല. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ല. ഈ അക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവർക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

എന്നാൽ, അക്രമം തടയാൻ പൊലീസ് അവരുടെ പിന്നാലെ ഓഫിസിനുള്ളിലേക്കു പോയില്ല. 3.37 മുതൽ 3.57 വരെയായിരുന്നു എസ്എഫ്ഐക്കാർ ഓഫിസിനുള്ളിൽ. അവിടെയുണ്ടായിരുന്ന 3 കോൺഗ്രസ് പ്രവർത്തകരെ ഇവർ കയ്യേറ്റം ചെയ്തു. പിന്നീടു പുറത്തു പ്രതിഷേധിച്ച എസ്എഫ്ഐക്കാർ ഒരു പൊലീസ് ബസ് തകർക്കുകയും 8 പൊലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തു. കോൺഗ്രസുകാർ സംഘടിച്ചതോടെ അടിയന്തരമായി സമീപത്തെ വൻ പൊലീസ് സംഘത്തെ വരുത്തി രാത്രിയോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കി’. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.

Top