സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേരള പൊലീസ്

ര്‍ദ്ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേരള പൊലീസ്. നിയമഭേദഗതി ആലോചനയിലാണെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും മനോജ് എബ്രഹാം പറഞ്ഞു.

വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൈബര്‍ ഇടങ്ങളില്‍ തേജോവധം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചാല്‍ നിസഹാകരാകുന്ന അവസ്ഥയാണ് പൊലീസിനെന്നും തെളിവ് സഹിതം കണ്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

Top