ദിലീപിനെ പൊലീസ് ക്ലബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നു. തെളിവെടുപ്പന് ശേഷം ദിലീപിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ചിരുന്നു.

ഗൂഢാലോചന നടന്ന കേന്ദ്രങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. തൊടുപുഴയില്‍ ‘ജോര്‍ജേട്ടന്‍സ് പൂരം’ ഷൂട്ടിങ് നടന്ന കോളജിലും തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലും അബാദ് ഹോട്ടലിലും തെളിവെടുത്തു.

ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്.

അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

Top