വ്യവസ്ഥകള്‍ പാലിക്കാന്‍ പേടിഎമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ട്: ആര്‍ബിഐ

വ്യവസ്ഥകള്‍ പാലിക്കാന്‍ പേടിഎമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

വ്യവസ്ഥകള്‍ പാലിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിലാണ് ആര്‍ബിഐയുടെ ശ്രദ്ധയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിട്ടും അത് പാലിക്കാതിരുന്നാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിക്ഷേപകര്‍ക്കാണ് മുന്‍ഗണന. സാമ്പത്തിക സ്ഥിരതയിലാണ് പ്രധാന ശ്രദ്ധയെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 29 മുതലാണ് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ജെ. സ്വാമിനാഥന്‍ വ്യക്തമാക്കി. നേരത്തെതന്നെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Top