വിലാസം മാറ്റുമ്പോൾ ഇനി ആധാറില്‍ മാത്രം പുതുക്കിയാല്‍ മതിയാകും

ധാറുമായി എല്ലാ ഡാറ്റാബേയ്‌സും ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് സര്‍ക്കാര്‍. നിലവില്‍ വിലാസം തെളിയിക്കുന്നതിനും സബ്‌സിഡി ഉള്‍പ്പടെയുള്ളവ ലഭിക്കുന്നതിനും ആധികാരിക രേഖയായി കൂടുതല്‍ പേരും ആധാറാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സംവിധാനം നിലവിൽ വരുന്നതോടു കൂടി വിലാസം മാറ്റുമ്പോൾ ഇനി ആധാറില്‍ മാത്രം പുതുക്കിയാല്‍ മതിയാകും.

ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക് ഷന്‍, പാന്‍ എന്നിങ്ങനെയുള്ള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനമാണ് സർക്കാർ ഇതിലൂടെ നടപ്പിലാക്കാൻ പോകുന്നത്. മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം പ്രാവര്‍ത്തികമാകും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് പദ്ധതിക്കുപിന്നില്‍.

Top