ജൂലായ് ഒന്നു മുതല്‍ 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് അധിക നികുതി

ജൂലായ് ഒന്ന് മുതല്‍ പുതിയ നികുതി ഘടന പ്രാബല്യത്തില്‍ വരുന്നതോടെ 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് ഇനി അധിക പണം നല്‍കേണ്ടി വരും.

28 ശതമാനം നികുതിയും 3 ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ക്ക് നികുതി ചുമത്തുക.

മികച്ച വില്‍പ്പനയുള്ള എന്‍ഫീല്‍ഡ് നിരയിലെ എല്ലാ മോഡലുകള്‍ക്കും വില ഉയരും.

എന്‍ഫീഡല്‍ഡിന് പുറമേ കെടിഎം, ബജാജ് (ഡോമിനാര്‍), കവാസാക്കി, ഹാര്‍ലി ഡേവിഡ്‌സണ്‍, ട്രെയംഫ് എന്നിവയുടെ പെര്‍ഫോമെന്‍സ് ബൈക്കുകള്‍ക്കും വില ക്രമാധീതമായി ഉയരും.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ശ്രീനഗരില്‍ ചേര്‍ന്ന പതിനാലാമത് ജിഎസ്ടി
യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.

Top