ടോം ജോസിന് അനധികൃത സ്വത്ത് ഇല്ലെന്ന് വിജിലന്‍സ് ; കേസ് അവസാനിപ്പിക്കുന്നു

tom-jose

തിരുവനന്തപുരം: അഡീ.ചീഫ് സെക്രട്ടറി ടോം ജോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ്.

ഇതു സംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെ കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ് .

ടോം ജോസിന് കുടുംബപരമായ ആസ്തിയുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പേരിൽ കേസ് എടുത്തത്.

Top