ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് സബ് കലക്ടര്‍ക്ക് കത്ത്

കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് സബ് കലക്ടര്‍ക്ക് കത്ത്. സമയക്രമം തെറ്റുന്നത് ഒരുകാരണവശാലും അംഗീകരിക്കില്ല, നഗരസഭയുടെ എതിര്‍പ്പിനുള്ള കാരണങ്ങള്‍ അപ്രസക്തമെന്നും അഡീ. ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

അതേസമയം തീരദേശ നിയമം ലംഘിച്ചു ഫ്‌ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ അറസ്റ്റിലായ ഫ്‌ലാറ്റ് നിര്‍മാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുക.

കഴിഞ്ഞ ദിവസമാണ് ഹോളിഫെയ്ത്ത് ഉടമ, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ക്രൈംബ്രാഞ്ച് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

Top