ഡിജിറ്റല്‍ പരസ്യ മേഖലയില്‍ സജീവമായി ‘അഡ്‌കോഡെക് ഇന്ത്യ’

പ്രമുഖ ഡിജിറ്റല്‍ പരസ്യ കമ്പനിയായ അഡ്‌കോഡെക് ഇന്ത്യ കേരളത്തില്‍ സജീവമാകുന്നു. അനവധി സ്ഥലങ്ങളില്‍ ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുവാനാണ് തീരുമാനം. ആദ്യ ഘട്ടമെന്ന നിലയില്‍ കേരളത്തിലെ പ്രധാനപ്പെട്ട ബിസിനസ്സ് നഗരമായ കൊച്ചിയിലെ ഹൃദയഭാഗങ്ങളിലാണ് കമ്പനി അവരുടെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് മാസത്തിനുള്ളില്‍ നൂറിലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വിവിധ കമ്പനി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഏറ്റവും അധികം ആളുകളിലേക്ക് ടാര്‍ഗെറ്റു ചെയ്തു എത്തിക്കുന്നതിനും അവരുടെ പരസ്യദാതാക്കള്‍ക്ക് പരമാവധി ഗുണം ലഭിക്കുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഏറ്റവും പുതിയ എല്ലാ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളാണ് ഇതിനായി കമ്പനി ഉപയോഗിക്കുന്നത്. എല്ലാ ബോര്‍ഡുകളും തന്നെ ഇന്റര്‍നെറ്റ് വഴി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതിലേക്ക് പരസ്യങ്ങള്‍ നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. പരസ്യം നല്‍കുന്നതിന് കമ്പനി സൈറ്റില്‍ കയറി അതില്‍ പറയുന്ന രീതിയിലുളള അളവില്‍ പരസ്യങ്ങള്‍ ഇടാവുന്നതാണ്. വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ നല്‍കാവുന്നതുമാണ്. ഇന്നത്തെ ആധുനിക ബിസിനസ്സുകള്‍ക്ക് പരസ്യം ചെയ്യല്‍ ആവശ്യമാണ്. ഇവിടെയാണ് അഡ്‌കോഡെക് ഉപയോഗപ്രദമാകുന്നത്. ബിസിനസുകള്‍ വിപൂലീകരിക്കുന്നതിനുള്ള ഒരുപാട് പുതിയ വഴികള്‍ വാഗ്ദാനം ചെയ്യുന്ന അഡ്‌കോഡെക് ഇന്ത്യയിലെ തന്നെ മുന്‍നിര ഡിജിറ്റല്‍ സൈനേജ് പ്ലാറ്റ്‌ഫോമാണെന്നാണ് അവകാശപ്പെടുന്നത്.

നമ്മുടെ സമൂഹത്തിലെ ബിസിനസ്സുകള്‍ എല്ലാം വിപുലീകരിക്കാന്‍ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേഷന്‍ ഓഫീസറുമായ എഡ്വേര്‍ഡ് ആന്റണി പറയുന്നത്.

സന്ദര്‍ഭോചിതമായി പ്രാദേശികവും ലളിതവുമായി പരസ്യങ്ങള്‍ കാണിക്കുക എന്ന ആശയം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനായി അഡ്‌കോഡെക് നിര്‍മ്മിച്ച പരസ്യദാതാക്കളുടെ ഒരുശൃംഖല ഉപയോഗിച്ച് എല്ലാവിധ ബിസിനസ്സിനും ആവശ്യമായ പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്പനി പരിശ്രമിക്കുന്നുണ്ട്. നിരവധി കമ്പനികളെയും ചെറുകിട ബിസിനസ്സുകളെയും അവരുടെ ഡിജിറ്റല്‍ സൈനേജ് സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബിസിനസ്സ് നവീകരിക്കുന്നതിനുള്ള വഴികള്‍ തേടുന്ന വ്യക്തികള്‍ക്ക് അവരുടെ എല്ലാ പരസ്യ ആവശ്യങ്ങള്‍ക്കും അഡ്‌കോഡെക് ഡിജിറ്റല്‍ സൈനേജ് തിരഞ്ഞെടുക്കാവുന്നതാണ്.

ക്യാബ്/ടാക്‌സി, കാര്‍ വാഷ്, ഇവന്റ് പ്ലാനര്‍മാര്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, ആശുപത്രികള്‍, പബ്ലിക് ബസ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ്മാളുകള്‍, തിയറ്ററുകള്‍/മള്‍ട്ടിപ്ലക്‌സ്, സ്റ്റോര്‍ ഡെസ്‌ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

ഇതിനുപുറമെ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് അല്ലെങ്കില്‍ നടത്തുന്നവര്‍ക്ക് കമ്പനിയുടെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വഴി ഒരു വരുമാനമാര്‍ഗ്ഗം കൂടി അഡ്‌കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓഫര്‍ ചെയ്യുന്നുണ്ട്.

Top