Adarsh Building, Built On Graft, To Be Demolished, Says Bombay High Court

മുംബയ്: രാഷ്ട്രീയ അഴിമതിയുടെ ചിഹ്നമായി മുംബയില്‍ നില്‍ക്കുന്ന ആദര്‍ശ് ഹൗസിങ്ങ് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റ് പൊളിക്കാന്‍ ബോംബേ ഹൈക്കോടതി ഉത്തരവിട്ടു. സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും താമസിക്കാനായാണ് നഗരത്തിന്റെ ഹൃദയഭാഗത്തായി അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തുച്ഛമായ വിലയ്ക്ക് അപ്പാര്‍ട്ടുമെന്റുകള്‍ അനുവദിച്ചതായി കണ്ടെത്തി. ഇതെ തുടന്ന് അന്നത്തെ മുഖ്യമന്ത്രിയായ അശോക് ചവാന് രാജിവെക്കേണ്ടി വന്നിരുന്നു. 31 നില കെട്ടിടത്തില്‍ മന്ത്രിയുടെ മൂന്നു ബന്ധുക്കള്‍ക്കും അപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരുന്നു.

2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയ ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി അധികാരത്തിലെത്തുകയും തുടര്‍ന്ന് മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് അശോക് ചവാന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

Top