അഥര്‍വയുടെ നായികയായി അനുപമ പരമേശ്വരന്‍ വീണ്ടും തമിഴില്‍

100 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അഥര്‍വ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ചെന്നൈയില്‍ ആരംഭിച്ചു. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക.

15 ദിവസം ചെന്നൈയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണനാണ്. ബൂമറാങ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

കോടി എന്ന ചിത്രത്തിന് ശേഷം അനുപമ തമിഴിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്.

Top