മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാല. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സൺ ഹോൾഡിങ്‌സ് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാകുന്നത്തോടെ കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കി മാറ്റും. മുൻഗണനാ ഓഹരി അലോട്ട്‌മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അറിയിച്ചു.

സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിൻകോർപിന്റെ സ്ഥാപകർ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയിലേറെയാണ് കമ്പനി വായ്പ നൽകിയിട്ടുള്ളത്.

Top