ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട് അദാനിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. 141.2 ബില്യൺ ഡോളറാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി. അതേസമയം അദാനിയുടെ ആസ്തി 1.27 ബില്യൺ ഡോളർ കുറഞ്ഞ് 140.2 ബില്യൺ ഡോളറായി.

ലോക സമ്പന്നരിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇലോൺ മസ്‌കിന്റെ സമ്പത്ത് 259.8 ബില്യൺ ഡോളറാണ്. ബെർണാഡ് അർനോൾട്ടിനേക്കാളും ഗൗതം അദാനിയെക്കാളും വളരെ മുൻപിലാണ് മസ്‌ക്. അതെ സമയം ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ – എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ്.

അതേസമയം, ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്. 92.3 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി

 

Top