ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തളളി അദാനി മുമ്പിലെത്തി

ഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തളളി ഗൗതം അദാനി മുമ്പിലെത്തി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് അദാനി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

കഴിഞ്ഞ വര്‍ഷം 40 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്ന അദാനിയുടെ ആസ്തി 88.5 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യന്‍ ഡോളറാണ്. ഇതോടെ ലോകത്തെ പത്താമത്തെ ധനികനായി ഗൗതം അദാനി മാറി.

അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍, എയ്‌റോസ്‌പേസ്, താപ ഊര്‍ജ്ജവും കല്‍ക്കരിയും തുടങ്ങി നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ് ഗൗതം അദാനി. ഒരു വര്‍ഷത്തിനിടെയാണ് അദാനി മുകേഷ് അംബാനിയെ കടത്തിവെട്ടിയത്. 2020 ജൂണ്‍ മുതല്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 1,000 ശതമാനത്തിലധികം കുതിച്ചുയര്‍ന്നിരുന്നു.

ഓസ്‌ട്രേലിയയിലെ കല്‍ക്കരിഖനി പദ്ധതി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അദാനി ഉപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പുനരുപയോഗിക്കാവുന്ന ഇന്ധനം, വിമാനത്തവള നിര്‍മ്മാണം, ഡാറ്റാ സെന്ററുകള്‍, പ്രതിരോധ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് അദാനി തിരിയുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട പട്ടികയില്‍ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണ്.

Top